മുനിസിപ്പല്‍
ഹൈസ്ക്കൂള്‍,
കണ്ണൂര്‍
കണ്ണൂര്‍
നഗരത്തിന്റെ ഹൃദയഭാഗത്ത്
തലയുയര്‍ത്തി നില്‍ക്കുന്ന
ഈ വിദ്യാലയം 1861-ല്‍
ബ്രിട്ടീഷുകാരുടെ കാലത്ത്
സ്ഥാപിതമായി.പിന്നീട്
അവരില്‍ നിന്നും കണ്ണൂര്‍
മുന്‍സിപ്പാലിറ്റി ഏറ്റെടുത്തതോടെ
മുന്‍സിപ്പല്‍ ഹൈസ്ക്കൂള്‍
എന്ന പേരില്‍ അറിയപ്പെടാന്‍
തുടങ്ങി.അപ്പര്‍
പ്രൈമറി,
ഹൈസ്ക്കൂള്‍,
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി,
സ്പോര്‍ട്സ്
ഡിവിഷന്‍ എന്നീ വിഭാഗങ്ങള്‍
ഇവിടെ പ്രവര്‍ത്തിക്കുന്നു.ശ്രീ.കെ.എം
വാസുദേവന്‍ നമ്പൂതിരിയാണ്
പ്രിന്‍സിപ്പല്‍.
ആധുനിക
സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍
മുറികള്‍,ശാസ്ത്രപോഷിണി
ലബോറട്ടറി,സ്മാര്‍ട്ട്
ക്ലാസ്റൂം,
മുതലായവ
ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ഐ
ടി @ സ്കൂള്‍
ജില്ലാ കേന്ദ്രം,
ജില്ലാ
ഗെയിംസ് അസോസിയേഷന്‍ ഓഫീസ്,
ഓപ്പണ്‍
സ്കൂള്‍ എന്നിവ ഇവിടെയാണ്
പ്രവര്‍ത്തിക്കുന്നത്.
ദേശീയ
അന്തര്‍ദേശീയ തലങ്ങളില്‍
ശ്രദ്ധേയരായ നിരവധി കായികതാരങ്ങളെ
ഈ വിദ്യാലയം സംഭാവന
ചെയ്തിട്ടുണ്ട്.സ്പോര്‍ട്സ്
ഡിവിഷനിലും വി എച്ച് എസ് സി
യിലുമായി200-ലേറെ
വിദ്യാര്‍ഥിനികള്‍ഹോസ്റ്റലില്‍
താമസിച്ചു പഠിക്കുന്നു കായിക
പരിശീലനം,
സംഗീതം,
ചിത്രകല,
പ്രവൃത്തി
പരിചയം എന്നിവയില്‍ വിദഗ്ദ്ധരായ
അധ്യാപകരുടെ സേവനം ലഭിക്കുന്നു.വിവിധ
ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍
ദിനാചരണങ്ങള്‍,ക്വിസ്
മല്‍സരങ്ങള്‍ രചനാ മല്‍സരങ്ങള്‍
എന്നിവ സംഘടിപ്പിക്കാറുണ്ട്.
എന്‍
എസ് എസ് യൂണിറ്റ്,റോഡ്
സുരക്ഷാ ക്ലബ്ബ്,സയന്‍സ്
ക്ലബ്ബ്,സാമൂഹ്യശാസ്ത്ര
ക്ലബ്ബ് എന്നിവ സജീവമായി
പ്രവര്‍ത്തിക്കുന്നു.
സബ്
ജില്ലാ കലോത്സവം തൊട്ട്
സംസ്ഥാന കലോത്സവം വരെയുള്ള
മത്സരങ്ങള്‍ക്ക് ഈ വിദ്യാലയം
പലതവണ വേദിയായിട്ടുണ്ട്.കണ്ണൂരിന്റെ
കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്
അരങ്ങൊരുക്കിയത് ഈ വിദ്യാലയത്തിലെ
കൃഷ്ണമണ്ഡപമാണ്.കൃഷ്ണമണ്ഡപത്തില്‍
ചുവടുവെക്കാത്ത കലാസാംസ്കാരിക
സംഘങ്ങള്‍ക്ക് കേരളത്തില്‍
വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
സര്‍ക്കാറിന്റെ
എല്ലാ പൊതുപരിപാടികള്‍ക്കും
ഈ വിദ്യാലയം ഇന്നും വേദിയൊരുക്കുന്നു.
കേന്ദ്രമന്ത്രി
ഇ.അഹമ്മദ്
തൊട്ട് ഒളിമ്പ്യന്‍
പി.റ്റി.ഉഷ,കെ.എം.ഗ്രീഷ്മ
വരെ ഈ സ്കൂളിലെ പൂര്‍വ
വിദ്യാര്‍ഥികളാണ്.വിപുലമായ
പുസ്തകശേഖരവുമായി പ്രവര്‍ത്തിക്കുന്ന
ഒരു ലൈബ്രറിയും സ്കൂളിനു
സ്വന്തമാണ്.ലൈബ്രറി
വിപുലീകരണം നടന്നു വരുന്നു.ശ്രീ
രാമചന്ദ്രനാണ് ലൈബ്രറി
കെട്ടിടം സംഭാവന ചെയ്തത്.
ഇദ്ദേഹത്തെയും
വര്‍ക്ക്ഷെഡ് സംഭാവന ചെയ്ത
അളഗപ്പ ചെട്ട്യാരെയും
കൃഷ്ണമണ്ഡപം സമര്‍പ്പിച്ച
മുന്‍ അദ്ധ്യാപകന്‍ കൃഷ്ണന്‍
മാസ്റ്ററെയും കമ്പ്യൂട്ടര്‍
കെട്ടിടം നിര്‍മിച്ചു നല്‍കിയ
ശ്രീ എം.എ.ലക്ഷ്മണന്റെ
മക്കളെയും നന്ദിപൂര്‍വം
സ്മരിക്കുന്നു.
കാലപ്പഴക്കം
കെട്ടിടങ്ങളില്‍ പലതിനെയും
ജീര്‍ണിപ്പിച്ചിട്ടുണ്ടെങ്കിലും
പ്രൗഢിക്കും തലയെടുപ്പിനും
കുറവു വന്നിട്ടില്ല.
പഴയ
കെട്ടിടങ്ങള്‍ ഘട്ടം ഘട്ടമായി
പൊളിച്ചു നീക്കി പുതിയ
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയിട്ടുണ്ട്.39
ലക്ഷം
രൂപ ചെലവില്‍ വി.എച്ച്.
എസ്.സി
വിഭാഗത്തിനു പുതിയ കെട്ടിടം
നിര്‍മ്മിച്ചു കഴിഞ്ഞു.
സ്കൂളിന്റെ
ഭൗതിക സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനു
നഗരസഭ,
എം.എല്‍.
എ
ഫണ്ട്,
എം.പി.
ഫണ്ട്,
എസ്.എസ്.എ,
സര്‍ക്കാര്‍
എന്നിവയിലൂടെ ലഭിക്കുന്ന
ഫണ്ടുകള്‍ ഉപയോഗിക്കുന്നു.