About Us






സ്ക്കൂള്‍ ചരിത്രവഴിയില്‍

  1861ലാണ് ഈവിദ്യാലയത്തിന്റെ തുടക്കം. പേരും പെരുമയും നോക്കിയാല്‍ കാസര്‍ഗോഡിനും തിരുവനന്തപുരത്തിനുമിടയില്‍ മുനിസിപ്പല്‍ ഹൈസ്ക്കൂളിന് സമശീര്‍ഷമായി വിരലിലെണ്ണാവുന്ന വിദ്യാലയങ്ങളേയുള്ളൂ.
കണ്ണൂര്‍ കോട്ടപോലെ കണ്ണൂരിന്റെ ചരിത്രത്തിന്റെ കാവലാളാണ് ഈ സ്ക്കൂള്‍. മംഗലാപുരം തൊട്ട് തലശ്ശേരിവരെ അന്ന് മറ്റു ഹൈസ്ക്കൂള്‍ ഉണ്ടായിരുന്നില്ല എന്ന് സാഹിത്യരത്നം പി കുഞ്ഞിരാമക്കുറുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ബി....എം. പി. സ്ക്കൂളാണ് ചരിത്രത്തില്‍ മുനിസിപ്പല്‍ ഹൈസ്ക്കൂളിനു മുമ്പേ നടന്നത്. നേര്‍ക്കാഴ്ചയുടെ ചരിത്രപശ്ചാത്തലം ഈ സ്ഥാപനത്തിനില്ല. വാമൊഴികളില്‍ കാലത്തിലൂടെ പകര്‍ന്നാട്ടം നടത്തുകയായിരുന്നു ചരിത്രമിവിടെ. അന്നും ഇന്നും കണ്ണൂരിന്റെ പൊതുവേദിയാണ് ഈ വിദ്യാലയം.


  1861 നവമ്പര്‍6ന് കണ്ണൂര്‍ റയില്‍വേസ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്ത് ഒരു ബംഗ്ലാവിലാണ് സ്ക്കൂളിന്റെ പിറവി. ഗവ വെസ്റ്റേണ്‍ നോര്‍മന്‍ സ്ക്കൂള്‍ എന്നറിയപ്പെടുന്ന വിദ്യാലയത്തിന് പരിശീലനവിഭാഗം (practising branch)എന്ന ഒരു ഘടകം കൂടി ഉണ്ടായിരുന്നു. L.Garthwait (ഗാര്‍ത്ത് വൈറ്റ്) നോര്‍മല്‍ സ്ക്കൂള്‍ വിഭാഗത്തിന്റെയും എന്‍. സുബ്ബറാവു പരിശീലനവിഭാഗത്തിന്റെയും ഹെഡ് മാസ്റ്റര്‍ മാരായി. ഇംഗ്ലീഷ് മാധ്യമമായി ആരംഭിച്ച ആ പൗരാണിക സ്ഥാപനമാണ് കണ്ണൂരിന്റെ ചരിത്ര സാക്ഷ്യമായ ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കളായത്. മുന്‍സിപ്പല്‍ ഹൈസ്ക്കൂളിന്റെ ചരിത്രത്തില്‍ നിന്നും കുറച്ചുമാത്രം അകലമേ സ്ക്കളുകളുടെ ചരിത്രത്തിനുള്ളു.
7 വര്‍ഷത്തിനു ശേഷം 1868ലാണ് സ്ക്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റം ചെയ്യപ്പെട്ടത്. കാവ്യ നാടകാദികള്‍ ആയിരുന്നു ആദ്യകാലത്ത് പഠനവിഷയം.

  ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് കിട്ടാക്കനിയായിരുന്നു അന്ന്. പരിശീലനവിഭാഗത്തെ കാലാന്തരത്തില്‍ Anglo Vernacular School ആയി രൂപാന്തരപ്പെടുത്തി. പില്‍കാലത്ത് കേരളത്തില്‍ ഹൈസ്ക്കൂള്‍ എന്നും സെക്കന്ററി സ്കൂള്‍ എന്നും അറിയപ്പെട്ട വിദ്യാലയങ്ങളെ അന്ന് ആംഗ്ലോവെര്‍ണാക്കുലര്‍ സ്കൂള്‍ എന്നാണ് വിളിക്കുന്നത്. 1879 ലാണ് ഇത് സെക്കന്ററി സ്കൂളായത്.

1885ല്‍ കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ രൂപവത്ക്കരിക്കപ്പെട്ടു..
1886 ല്‍ സ്ക്കൂള്‍ നഗരസഭ ഏറ്റെടുത്തു.

   1861 മുതല്‍ 1886 വരെ യൂറോപ്യന്മാരും പാര്‍സികളുമായിരുന്നു ഹെഡ്മാസ്റ്റര്‍മാര്‍.
1886 കണ്ണൂരിന്റെ കുലഗുരു എം.സി കണ്ണന്‍ നമ്പ്യാര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.
തുടര്‍ന്ന് എല്‍. കെ അപ്പാദുരൈ അയ്യരും 1920ല്‍ ടി. കെ. കിട്ടുണ്ണിയും ഹെഡ്മാസ്റ്ററായി.(1924-1941). പിന്നിട് പി. വി ഗോവിന്ദസ്വാമി1941 മുതല്‍ 1947 വരെ ഈ കാലയളവില്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധ സ്വാതന്ത്ര്യസമരത്തില്‍ പതിയുകയും സ്കൂളിന്റെ അച്ചടക്കം മോശമവുകയും പഠന നിലവാരം കുറയുകയും ചെയ്തപ്പോള്‍ സ്കൂളിന്റെ അംഗീകാരം ഗവണ്‍മെന്റ് പിന്‍വലിച്ചു. പരിഹാരത്തിനായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്നും ഒ. കെ നമ്പ്യാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 3വര്‍ഷം കഴിഞ്ഞ് 1950ല്‍ അദ്ദേഹം തിരിച്ചു പോയപ്പോള്‍ തളാപ്പ് സ്വദേശി വി. ഗോവിന്ദന്‍ ഹെഡ്മാസ്റ്ററായി. 1955ല്‍ സ്കൂളിന്റെ അംഗികാരം തിരിച്ചു കിട്ടി.

  1957 സെപ്റ്റംബര്‍30 വരെ നഗരസഭയുടെ അധീനതയിലായിരുന്നു വിദ്യാലയം. സൂട്ടും കോട്ടും പാപ്പാസും തലപ്പാവും പാവുമുണ്ടും, തിലകക്കുറിയും കടുക്കനും അദ്ധ്യാപകരുടെ ആടയാഭരണങ്ങളായിരുന്നു. മുണ്ടിനു മുകളില്‍ലകോട്ടും താഴെ ഷൂസും ധരിക്കുന്നത് അന്ന് അദ്ധ്യാപകരുടെ പ്രത്യേകതയായിരുന്നു.
നാട്ടുവഴികളിലൂടെ വന്ന കാല്‍നടയാത്രക്കാരാണ് ഇവിടെ വിദ്യാര്‍ഥികള്‍ അന്നും ഇന്നും . സുഗന്ധശൂന്യമായ ഭക്ഷണപ്പൊതികളാണ് അന്ന് പുസ്തകസഞ്ചിയിലുണ്ടായിരുന്നത്. ഒഴിഞ്ഞ വയറുള്ളവര്‍ക്ക് സ്കൂള്‍ഗേറ്റില്‍ നേരത്തെയെത്തുന്ന ചെട്ടിയാരും കൂട്ടയും ആശ്വാസമേകി. കണ്ണൂരില്‍ ചായപ്പീടികയുണ്ടായത് പിന്നെയും വളരെക്കഴിഞ്ഞ്.
കുട്ടികള്‍ക്ക് തൊപ്പിയില്ലെങ്കില്‍ തലയില്‍കെട്ട് നിര്‍ബന്ധമായിരുന്നു.. കോട്ടും തൊപ്പിയും ഇല്ലാത്ത കുട്ടികള്‍ക്ക് ക്ലാസില്‍ പ്രവേശനമില്ല. ക്രോപ്പ് ഇല്ല. കുടുമ കെട്ടിവെക്കും. ഫൗണ്ടന്‍പേനയും അന്ന് ഉണ്ടായിരുന്നില്ല.

  ഒരു ശതാബ്ദക്കാലം സ്ക്കൂളിനെ നയിച്ചവരില്‍ പ്രമുഖര്‍ എം.സി. കണ്ണന്‍ നമ്പ്യാര്‍, വി. ആര്‍. സുബ്രഹ്മണ്യ അയ്യര്‍, എല്‍.കെ. അപ്പാദുരൈ, ടി.കെ.കിട്ടുണ്ണി എന്നിവരാണ്. പട്ടയിട്ട ശിപായിമാര്‍ ഓഫീസിനു പുറത്ത് ഹെഡ്മാസ്റ്റര്‍മാരെ അകമ്പടി സേവിച്ചു.

  1900-ാ മാണ്ട് സ്ക്കൂളില്‍ സ്പോര്‍ട്സിന്റെ പുഷ്ക്കലകാലമായിരുന്നു. പില്‍ക്കാലത്ത് ആനപ്പന്തി എന്ന് പ്രസിദ്ധമായ Drill shed നിര്‍മ്മിക്കപ്പെട്ടത് 1900 ത്തിലാണ്.ആഘുനിക സൗകര്യം എന്ന് നാം കരുതുന്ന എല്ലാ സൗകര്യങ്ങളും, അന്ന് സ്പോര്‍ട്സ് പരിശാലനത്തിന് ഇവിടെയുണ്ടായിരുന്നു. കിങ്കോങിന്റെ ശരീരക്കൂറുള്ള കീലേരി കിട്ടന്‍ ടീച്ചര്‍ (കൃഷ്ണന്‍) ആയിരുന്നു അന്ന് ഇതിന് നേതൃത്വം കൊടുത്ത അദ്ധ്യാപകന്‍.ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ശ്രീ.മന്നന്‍ ടീച്ചര്‍ അറിയപ്പെടുന്ന സര്‍ക്കസ് താരമായതും ക്രിക്കറ്റ്,ഹോക്കി, ടെന്നീസ്, ഫുട്ബോള്‍,എന്നിവയില്‍ മുന്‍സിപ്പല്‍ ഹൈസ്കൂള്‍ മദിരാശി സംസ്ഥാനത്ത് ഒന്നാം നിരയില്‍ സ്ഥാനം പിടിച്ചതും സുഗുണന്‍. കെ. പി. , സ്റ്റാന്‍ലി ആറോണ്‍, ശ്രീനിവാസന്‍, ബാലറാം, രാജരത്നം, ഉമ്മര്‍ എന്നിവര്‍ സ്പോര്‍ട്സില്‍ പേരെടുത്ത വിദ്യാര്‍ഥികളായിരുന്നു.
പി.കെ. മഹാദേവ അയ്യര്‍ കെ.കെ. സ്വാമിനാഥ അയ്യര്‍, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ,ടി.മാധവന്‍ നമ്പ്യാര്‍ കെ.കെ.നായര്‍ അബൂബക്കര്‍ സാഹിബ്, വെള്ളുവ ഗോവിന്ദന്‍ നമ്പ്യാര്‍, കെ.വി ചന്തുക്കുട്ടിനായര്‍, ടി.കെ അച്യുതന്‍ കാനോത്ത് രാമന്‍,രാമക്കുറുപ്പ്മുന്‍ഷി,ചന്തന്‍ മാസ്റ്റര്‍ സാഹിത്യരത്നം, പി കുഞ്ഞിരാമക്കുറുപ്പ്, കോട്ടായി രാമുണ്ണിമാസ്റ്റര്‍, പൊക്കന്‍ മുന്‍ഷി എന്നിവര്‍ ആദ്യകാലത്തെ പ്രഗത്ഭ അദ്ധ്യാപകരായിരുന്നു.

   സ്കൂളിന്റെ ആധുനികകാലം ആരംഭിക്കുന്നത് 1952ജൂലായ് മുതല്‍ ഹെഡ്മാസ്റ്ററായ ടി.പി. രാഘവമേനോന്റെ കാലത്തോടെയാണ്. 75വര്‍ഷം നഗരസഭയുടെ അധീനതയിലായിരുന്ന വിദ്യാലയം 1957ഒക്ടോബര്‍ 1മുതല്‍ വീണ്ടും സര്‍ക്കാര്‍ അധീനതയിലായി .12വര്‍ഷം രാഘവമേനോന്‍ ഹെഡ്മാസ്റ്ററായി. 1961-64 ല്‍ 2200 വിദ്യാര്‍ഥികളും 90ഓളം അദ്ധ്യാപകരും ഉണ്ടായിരുന്നു. ആദ്യകാലത്ത് പഠനമാധ്യമം ഇംഗ്ലീഷായിരുന്നു. പിന്നീട് മലയാളമായി. പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപികമാര്‍ക്കും ആദ്യകാലം പ്രവേശനം ഉണ്ടായിരുന്നില്ല.

    1952നും 1961നുമിടയില്‍ നിര്‍മ്മിച്ച രണ്ടു പ്രധാന കെട്ടിടങ്ങളാണ് എല്‍.ഡി.ഹാലും അളഗപ്പഹാളും.Local Development Fund ഉപയോഗിച്ചതുകൊണ്ട് L.D Hallഎന്നും അളഗപ്പ ചെട്ടിയാരുടെ സംഭാവനയായതുകൊണ്ട് അളഗപ്പഹാള്‍ എന്നും അറിയപ്പെട്ടു ഇതോടൊപ്പമാണ് രാമചന്ദ്ര മുതലിയാരുടെ സ്മരണാര്‍ത്ഥം Library Room ഉം Reading Roomഉം നിര്‍മ്മിച്ചത്. PCC സൊസൈറ്റിയായിരുന്നു Reading Room ന്റെ Funding Agency. ഈ ദശകത്തിലാണ് കൃഷ്ണമണ്ഡപവും നിര്‍മ്മിച്ചത്. ടി.പി. രാഘവമേനോനാണ് ഇതിന് നേതൃത്വം നല്‍കിയത്. മുനിസിപ്പല്‍ ഹൈസ്ക്കൂളിന്റെ സുവര്‍ണകാലമായി മദ്ധ്യകാലഘട്ടത്തില്‍ വിലയിരുത്തപ്പെട്ടത് ടി.പി. രാഘവമേനോന്റെ കാലമാണ്. സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയാണ് അന്നു സ്ക്കൂളിനുണ്ടായത്. ആ തലമുറ വന്നു നിന്നത് ശ്രീ. സി. എച്ച് .പൈതലിന്റെ ഭരണത്തിലാണ്.

   1984-85ല്‍ VHSEവിഭാഗം ആരംഭിക്കുകയും ടി..വി.ശങ്കരന്‍ നമ്പ്യാര്‍ പ്രിന്‍സിപ്പലാവുകയും ചെയ്തു. സ്വാതന്ത്ര്യസുവര്‍ണ ജൂബിലി ഓഡിറ്റോറിയം നിര്‍മ്മിക്കപ്പെട്ടത് സി.കെ .മുസ്തഫ പ്രിന്‍സിപ്പലായപ്പോഴാണ്. തുടര്‍ന്നിങ്ങോട്ടുള്ള സ്ക്കൂള്‍ ചരിത്രം വര്‍ത്തമാനകാലത്തേതാണ്. പൊതുവിദ്യാലയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ഇംഗ്ലീഷ് മീഡിയം വിദ്യഭ്യാലയങ്ങള്‍ തഴച്ചുവളരുകയും ചെയതതോടെ മുനിസിപ്പല്‍ ഹൈസ്ക്കൂള്‍ ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് 2000ല്‍ ദൃശ്യമായത്.

      പിന്നീടങ്ങോട്ട് പുനരുദ്ധാരണ പ്രവര്‍ത്തനമാണ് നടന്നത്. സി.എച്ച്.വത്സലന്‍, പി.കെ ശിവാനന്ദന്‍ എന്നിവരുടെ കാലങ്ങളില്‍ സര്‍ക്കാരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തി സ്ക്കളിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനുള്ള ഭഗീരഥപ്രയത്നങ്ങള്‍ ആരംഭിച്ചു. ശാസ്ത്രപോഷിണി ലബോറട്ടറി, സ്ക്കളിനു ചുറ്റുമതില്‍, പുതിയ വി.എച്ച്.എസ്,സി കെട്ടിടം കോര്‍ട്ടുകളുടെ നവീകരണം, പഴയകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റല്‍, 150-ാം വാര്‍ഷികാഘോഷങ്ങളുടെ അണിയറ ശ്രമങ്ങള്‍ എന്നിവ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളായിരുന്നു. ഇക്കാര്യത്തില്‍ ശ്രീ.കെ സുധാകരന്‍ എം.എല്‍.. എന്ന നിലയില്‍ വഹിച്ച പങ്ക് നിര്‍ണായകവും പ്രശംസനീയവുമാണ്. സ്പോര്‍ട്സ് ഡിവിഷന്‍ കുട്ടികള്‍ എണ്ണപ്പെട്ട പ്രകടനമാണ് ഇവരുടെ കാലഘട്ടത്തില്‍ കാഴ്ചവെച്ചത്. സ്പോര്‍ട്സ് ഡിവിഷന്റെ Infrastucture വികസിപ്പിക്കുന്നതിലും കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലും ദത്തശ്രദ്ധരായി പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍മാരാണ് സി.എച്ച്. പൈതല്‍, ടി..വി.ശങ്കരന്‍ നമ്പ്യാര്‍, സി.എച്ച്. വത്സലന്‍, പി.കെ. ശിവാനന്ദന്‍ എന്നിവര്‍.

കൃഷ്ണമണ്ഡപം
   കണ്ണൂരിന്റെ സാംസ്ക്കാരിക പൈതൃകം വളര്‍ന്നു പന്തലിച്ചത് കൃഷ്ണമണ്ഡപത്തിലൂടെയാണ്. കേരളത്തിലെ എല്ലാ സാംസ്ക്കാരിക സംഘങ്ങളുടെയും നാടകസംഘങ്ങളുടെയും പൊതുവേദി കൃഷ്ണമണ്ഡപമായിരുന്നു. കൃഷണമണ്ഡപത്തില്‍ നാടകവും നൃത്തവും അവതരിപ്പിക്കാത്ത പ്രഫഷണല്‍ /അമച്വര്‍ സംഘങ്ങള്‍ കേരളത്തിലില്ല എന്നു സധൈര്യം പറയാം. മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് തൊട്ട് നര്‍ത്തകി മഞ്ജുഭാര്‍ഗവി വരെ ഇവിടെ പരിപാടികള്‍ അവതരിപ്പിച്ച. കണ്ണൂരില്‍ നടന്ന 3സംസ്ഥാനസ്ക്കൂള്‍ കലോത്സവങ്ങളുടെ കേന്ദ്രവേദി കൃഷ്ണമണ്ഡപമായിരുന്നു.

  1961ല്‍ സര്‍വ്വീസിലിരിക്കേ അന്തരിച്ച കായികാധ്യാപകന്‍ എ.കെ.കൃഷ്ണന്‍ ടീച്ചറുടെ സ്മരണാര്‍ത്ഥം ശ്രീ.ടി.പി. രാഘവമേനോന്റെ നേതൃത്വത്തിലാണ് കൃഷ്ണമണ്ഡപം പണികഴിപ്പിച്ചത്.

  കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാത്തതിനാലും കൃഷ്ണമണ്ഡപം ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണ്.

  പുതിയതലമുറയില്‍ ശിഷ്യഗണങ്ങള്‍ക്ക് പ്രിയപ്പെട്ട അധ്യാപകരായിരുന്നു സാഹിത്യ ശിരോമണി സി.ടി.കജനയാര്‍, സി.എച്ച്. രാഘവന്‍മുന്‍ഷി, സി.വി.സഹദേവന്‍ ഭാഗവതര്‍, സി.കൃഷ്ണന്‍നമ്പ്യാര്‍, .കെ മുകുന്ദന്‍ മാസ്റ്റര്‍, പി.കെ ശ്രീധരന്‍ നമ്പ്യാര്‍, വി..രാജലക്ഷ്മി, പി.കെ. രമാഭായി, ആര്‍.പ്രഭാകരന്‍ തുടങ്ങിയവര്‍.

  1954ല്‍ മദിരാശി വ്യവസായിയായ അളഗപ്പചെട്ടിയാര്‍ പണികഴിപ്പിച്ച അളഗപ്പഹാള്‍ മലബാര്‍ ജില്ലാകലക്ടര്‍ ടി.കെ. പളനിയപ്പനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലെ ആദ്യത്തെ സിനിമാകൊട്ടകയായ അളഗപ്പ ടാക്കീസ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.

  ശതാബ്ദി സ്മാരകമായി പണികഴിപ്പിച്ച സെന്റിനറി ബില്‍ഡിങ്ങിന്റെ ശിലാസ്ഥാപനം കെ.പി.എസ്.മേനോനും ഉദ്ഘാടനം മുന്‍വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്കോയയും നിര്‍വഹിച്ചു. LD Hallഉദഘാടനം ചെയ്തത് മലബാര്‍ കലക്ടര്‍ ആയിരുന്ന ആര്‍.സി.ജോസഫാണ്.മദിരാശി മന്ത്രിയായിരുന്ന ശ്രീ. സി.സുബ്രഹ്മണ്യമാണ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുത്.

  സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി സ്മാരകമായി1997ല്‍ നിര്‍മ്മിച്ചതാണ് സുവര്‍ണജൂബിലി ഹാള്‍.1000പേര്‍ക്ക് ഇരുന്ന് കലാപരിപാടികള്‍ ആസ്വദിക്കുക എന്ന ലക്ഷ്യം വെച്ച് നിര്‍മ്മിച്ച വിവിധോദ്ദേശ്യഹാള്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ല. ശ്രീ. സി.കെ. മുസ്തഫ പ്രിന്‍സിപ്പലായിരുന്ന കാലത്താണ് പി.പി.ലക്ഷ്മണന്‍ ചെയര്‍മാനായ കമ്മറ്റി, ഹാളിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത്. അനാഥാവസ്ഥയില്‍ ജീര്‍ണ്ണിച്ചു കിടക്കുന്ന കെട്ടിടം പുനരുദ്ധരിക്കുന്നതിന് 150-ാം വാര്ഷികത്തിന്റെ ഭാഗമായി പദ്ധതിയുണ്ട്.

   2003ല്‍ പൂര്‍വ്വ വിദ്യാര്‍ഥി എം.. ലക്ഷ്മണന്റെ സ്മാരകമായി മക്കള്‍ നിര്‍മ്മിച്ചു നല്‍കിയ ഇരുനിലക്കെട്ടിടത്തിലാണ് കമ്പ്യൂട്ടര്‍ലാബ് പ്രവര്‍ത്തിക്കുന്നത്.

    ജീര്‍ണ്ണാവസ്ഥയിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റി പുതിയവ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2005 മുതല്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സി.എച്ച്.വല്‍സലന്റെയും എം.എല്‍.. കെ സുധാകരന്റെയും നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.അതിനായി ഒരു നവീകരണ കമ്മറ്റി രൂപീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചതിന്റെ തുടര്‍ച്ചയാണ് 150-ാം വാര്ഷികത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി ധനകാര്യകമ്മീഷന്‍ ഫണ്ടും കെ. സുധാകരന്റെ എം.എല്‍.എ ഫണ്ടും ഉപയോഗിച്ചാണ് ശ്രീ. പി.കെ. ശിവാനന്ദന്റെ കാലയളവില്‍ VHSC Block നിര്‍മ്മിച്ചത്.സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2 Basket ball ground, 2Volley Ball Courtഉം പുനര്‍ നിര്‍മ്മിച്ചു.

   150-ാം വാര്‍ഷികാഘോഷത്തിന്റെ പ്രധാന ലക്ഷ്യം പരീക്ഷയില്‍ നൂറുമേനി കൈവരിച്ച വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ്.

ദുരന്തത്തിന്റെ ദൂതുമായി ആലസ്യപ്പകര്‍ച്ചയോടെ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നവയാണ് സ്ക്കളിലെ പ്രധാന കെട്ടിടങ്ങളൊക്കെ.

   സ്കൂള്‍ ഓഫീസ് കോംപ്ലക്സ് പുരാതനകെട്ടിടത്തനിമ നിലനിര്‍ത്തി പുനര്‍നിര്‍മ്മിക്കണം അളഗപ്പഹാളും,കൃഷ്ണമണ്ഡപവും, എല്‍.ഡി.ഹാളും,ശാസ്ത്രപോഷിണി ലാബ് കെട്ടിടവും ,ഹൈസ്കൂള്‍ ക്ലാസ്സുമുറികളും പൂര്‍ണമായും ജീര്‍ണ്ണാവസ്ഥയിലാണ്.ടോയ് ലറ്റുകളും പുതുക്കിപ്പണിയേണ്ടവയാണ്.

   വിദ്യാഭ്യാസവകുപ്പിന്റെയും കേരളസര്‍ക്കാരിന്റെയും വിവിധ പരിപാടികള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ പൊതുവേദിയാണ് മുനിസിപ്പല്‍ ഹൈസ്ക്കൂള്‍. 3സംസ്ഥാന സ്കൂള്‍ കലോത്സവവും 3സംസ്ഥാന കായികമേളയും സംസ്ഥാന യുവജനമേളയും സംസ്ഥാന സാക്ഷരതാ കലോത്സവങ്ങളും V.H.S.C കലോത്സവങ്ങളും സംസ്ഥാന സ്കൂള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പുകളും യൂണിവേഴ്സിറ്റി IRDP മേളകളും നടന്നതിവിടംയാണ്. ഇതിനൊക്കെ ഇടയിലാണ് പൂര്‍ണമായും സാധാരണക്കാരുടെ മക്കള്‍ പഠിക്കാനെത്തുന്ന ഈ സ്ഥാപനം 100% റിസള്‍ട്ടുണ്ടാക്കിയത്.

     കണ്ണൂരിന്റെ പൊതുവേദിയെ, സാധാരണക്കാരന്റെ ആശ്രയമായ പൊതുവിദ്യാലയത്തെ രക്ഷിച്ച് ബലപ്പെടുത്താന്‍ ഈ 150ാം വാര്‍ഷികം ഉപയോഗപ്പെടുത്താന്‍ കണ്ണൂരിലെ പൗരാവലി ആഗ്രഹിക്കുന്നു.

    പൂര്‍വ്വവിദ്യാര്‍ത്ഥികളും വിദ്യാഭ്യാസവകുപ്പും ധനകാര്യസ്ഥാപനങ്ങളും എം.പി.,എം.എല്‍..മാരും ഇതിനായി മുന്‍നിരയില്‍ അണിനിരന്നിട്ടുണ്ട്.

സ്പോര്‍ട്സ് ഡിവിഷന്‍
   1976ല്‍ ആരംഭിച്ച സ്പോര്‍ട്സ് ഡിവിഷനില്‍ ഇന്ന് 190 പെണ്‍കുട്ടികളുണ്ട്. എട്ടാം തരം മുതല്‍ +2 വരെയാണ് കായികപരിശീലനം. ശ്രീ. എം. എന്‍. രാജന്‍ മാസ്റ്ററുടെ കാലയളവിലാണ് വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിനോടൊപ്പം കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും മുനിസിപ്പല്‍ ഹൈസ്ക്കൂളില്‍ ആരംഭിച്ചത്. വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, അത് ലറ്റിക്സ്, ഫുട്ബോള്‍, തയ്കൊണ്ട എന്നീ ഇനങ്ങളിലാണ് പരിശീലനം.

    ഒളിമ്പ്യന്‍ പി.ടി. ഉഷ സ്പോര്‍സ് ഡിവിഷനിലെ ആദ്യബാച്ച് വിദ്യാര്‍ഥിനിയാണ്. ശ്രീ. .എം. നമ്പ്യാരായിരുന്നു പരിശീലകന്‍. ഒളിമ്പ്യന്‍ ബോബി അലോഷ്യസ്, രാജ്യാന്തര കായികതാരങ്ങളായ കെ. എം. ഗ്രീഷ്മ, ഷര്‍മി ഉലഹന്നാന്‍, സൗമ്യ വി., ജീന പി.എസ്., അനു മറിയം ജോസ്, ദേശീയതാരങ്ങളായ ഷൈനി വര്‍ഗീസ്, ലേഖതോമസ്, മേരി തോമസ്, ധന്യ പുരുഷോത്തമന്‍, വിജില., റാണി തമ്പി, രാജി തമ്പി, വി.ഡി. ഷിജില തുടങ്ങിയ ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇതിനകം സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ കായികതാരങ്ങള്‍ ഒട്ടേറെയാണ്.

പ്രധാനാധ്യാപകര്‍

എല്‍ ഗാര്‍ത്ത് വൈറ്റ്

എന്‍. സുബ്ബറാവു

1861 മുതല്‍ 1886 വരെ യൂറോപ്യന്മാരും പാര്‍സികളുമായിരുന്നു ഹെഡ്മാസ്റ്റര്‍മാര്‍
1
എം.സി. കണ്ണന്‍ നമ്പ്യാര്‍
1886-1894
2
എല്‍.കെ. അപ്പാദുരൈ അയ്യര്‍
1894-1920
3
ടി.കെ. കിട്ടുണ്ണി
1920-1923
4
വി.ആര്‍. സുബ്രഹ്മണ്യ അയ്യര്‍
1924-1941
5
പി.വി. ഗോവിന്ദസ്വാമി അയ്യര്‍
1941-1947
6
.കെ. നമ്പ്യാര്‍
1947-1950
7
വി.ഗോവിന്ദന്‍
1950-1952
8
ടി.പി.രാഘവമേനോന്‍
1952-1964
9
പൊന്നമ്മ നാരായണന്‍ നായര്‍
1964-1965
10
കെ.എന്‍ കുഞ്ഞമ്മന്‍ നായര്‍
1965
11
സി.. ബപ്പന്‍ കേയി
1968-1969
12
ജനാര്‍ദ്ദനന്‍

13
സി. ബാലകൃഷ്ണമേനോന്‍

14
പി. പുരുഷോത്തമന്‍
1972
15
പി.കെ. മാധവക്കുറുപ്പ്
1972
16
എം. ജെ. സൈമണ്‍
1973
17
കെ. ബാലകൃഷ്ണന്‍
1974
18
മല്ലര്‍

19
പത്മനാഭന്‍

20
കെ. എസ്. പള്ളത്ത്

21
കെ. കെ. ജോണ്‍

22
എം. എന്‍ രാജന്‍
1975-1977
23
പി. ജെ. ജോസഫ്
1977
24
സി. എച്ച് പൈതല്‍
1977-1985

പ്രിന്‍സിപ്പല്‍സ്

1
ടി.. വി.ശങ്കരന്‍നമ്പ്യാര്‍
1985-1990
2
കെ. വി.നാരായണന്‍ നമ്പ്യാര്‍
1990-1993
3
പി.കെ ശ്രീധരന്‍ നമ്പ്യാര്‍
1993-1995
4
സി. കെ. മുസ്തഫ
1995-1999
5
എം.പ്രശാന്ത്
1999-2001
6
.വി. ബാലന്‍
19.5.2001-8.8.2001
7
എന്‍. കെ. വത്സല
2001-2004
8
സി.​എച്ച്. വത്സലന്‍
2004-2007
9
പി.കെ. ശിവാനന്ദന്‍
2007-2010
10
കെ.എം. വാസുദേവന്‍ നമ്പൂതിരി
-2010

അവാര്‍ഡ് ജേതാക്കള്‍

1
ടി.പി.രാഘവമേനോന്‍

2
സി..ബപ്പന്‍ കേയി

3
സി.എച്ച്. പൈതല്‍

4
ടി..വി. ശങ്കരന്‍നമ്പ്യാര്‍


അദ്ധ്യാപകശ്രേഷ്ഠര്‍

1
കോട്ടായി രാമുണ്ണിമാസ്റ്റര്‍

2
സുബ്രഹ്മണ്യ ശാസ്ത്രി

3
കോയ്റ്റി രാമുണ്ണിമാസ്റ്റര്‍

4
ആറാട്ടില്‍ അച്യുതന്‍ മാസ്റ്റര്‍

5
വെള്ളുവ ഗോവിന്ദന്‍ നമ്പ്യര്‍

6
നെല്യാട്ട് ഗോവിന്ദന്‍ മാസ്റ്റര്‍

7
കാനോത്ത് രാമന്‍ മാസ്റ്റര്‍

8
പൊക്കന്‍ മുന്‍ഷി

9
രാജാ ശാസ്ത്രി

10
സി. അമ്പുക്കുട്ടി മാസ്റ്റര്‍

11
കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍

12
കെ.കെ.നായര്‍

13
എം. കുഞ്ഞിരാമന്‍ മാസ്റ്റര്‍

14
സാഹിത്യശിരോമണി പികുഞ്ഞിരാമക്കുറുപ്പ്

15
ചന്തന്‍ മാസ്റ്റര്‍

16
രാമക്കുറുപ്പ്മുന്‍ഷി

17
പി. എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍

18
.കെ. കൃഷ്ണന്‍ മാസ്റ്റര്‍

19
കെ.കെ. നാരായണന്‍ നമ്പ്യാര്‍

20
കീലേരി കൃഷ്ണന്‍ മാസ്റ്റര്‍

21
സി.ടി. കജനയാര്‍

22
സി.എച്ച്.രാഘവന്‍ മുന്‍ഷി

23
കെ.ടി. വിപിനചന്ദ്രന്‍ നമ്പ്യാര്‍

24
സി.വി. സഹദേവന്‍ ഭാഗവതര്‍

25
സി. കെ. കൃഷ്ണന്‍ നായര്‍

26
പി.കെ. ശ്രീധരന്‍ നമ്പ്യാര്‍

27
ആര്‍. പ്രഭാകരന്‍ മാസ്റ്റര്‍

28
വി. . രാജലക്ഷ്മി

29
പി.വി. രഞ്ജിനി

30
പി. കെ. രമാഭായി


(ലിസ്റ്റ് അപൂര്‍ണമാണ്)


എന്‍.സി. സി. ഓഫീസര്‍മാര്‍


.കെ. മുകുന്ദന്‍


കെ.നാണു


കെ. രാമദാസ്


ടി..വി. ശങ്കരന്‍നമ്പ്യാര്‍


കെ. സുധാകരന്‍


കെ. പി. സുഗുണന്‍


.വസന്തന്‍


SCOUTS& GUIDES


കെ.ബാലകൃഷ്ണന്‍


എം.കെ.വാണി


സി.കാര്‍ത്ത്യായനി


എം. പ്രശാന്ത്


.കെ.ബേബിഷീല


NSS


പ്രജിത കെ


റിന്ദു.കെ.എം


സന്തോഷ് കുമാര്‍ വി.കെ.


അംഗീകാരം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ചിലര്‍

സി.കെ.വിജയരാഘവന്‍
IG of Police Madras

റാവു സാഹിബ് ടി. കൃഷ്ണന്‍


പായം ശങ്കരന്‍


ഒഴറ്റി കൃഷ്ണന്‍
Criminal Lawyer

മഞ്ചേരിക്കണ്ടി കണ്ണന്‍
Principal Govt: College, Kovai

പോത്തേരി കുഞ്ഞമ്പു വക്കീല്‍


ഡോ. കെ. എം.കേശവന്‍


ദിവാന്‍ ബഹാദൂര്‍ ഡോ. കെ കൃഷ്ണന്‍


സര്‍ .സി ശങ്കരന്‍ നായര്‍
AICC President/ Chief Justice Madras High Court

.ടി.ജി. നമ്പ്യാര്‍
Advocate(Supreme Court)

കെ.പി. കൃഷ്ണന്‍ നായര്‍
Retd. Collector

മൂളിയില്‍ ഗോപാലന്‍


സാഹിത്യരത്നം പി. കുഞ്ഞിരാമക്കുറുപ്പ്


പോത്തേരി മാധവന്‍ എം.എല്‍.


പാമ്പന്‍ മാധവന്‍ എം.എല്‍.


മാണിക്കോത്ത് കുമാരന്‍


സി.പി ചന്ദ്രശേഖരന്‍


എം.കെ. ഹരിദാസ്


മുസ്തഫ


ഒളിമ്പ്യന്‍ ദേവദാസ്


എം.കെ.കൃഷ്ണന്‍


ഡോ. കാനോത്ത് സുകുമാരന്‍


മേജര്‍ ജനറല്‍ സി.കെ. ലക്ഷ്മണന്‍
DG of Health Service of India & Secretary General Indian Red Cross

ഡോ.പി.കൃഷ്ണക്കുറുപ്പ്


ദിവാന്‍ബഹാദൂര്‍സി.കുഞ്ഞിരാമന്‍

Judge Madras High Court

അഡ്വ.പി ചിരുക​ണ്ഠന്‍


ഡോ.കെ.പി. രാമചന്ദ്രന്‍


മാധവബാലിഗ


എം.സി.ശിവശങ്കരന്‍


മൂളിയില്‍ ഗോപാലന്‍


കെ.ടി.കുഞ്ഞിക്കമ്മാരന്‍ നമ്പ്യാര്‍


എം.വിജയലുണ്ണി നമ്പ്യാര്‍ IAS
Chief Secretary

പി. വിജയന്‍ ഐ.പി.എസ്
DGP Kerala

ഡോ.പി.മാധവന്‍


ടി.എന്‍. ലക്ഷ്മണന്‍


ശാന്തിഭായ്


എം. അബ്ദുറഹിമാന്‍
Journalist

.അഹമ്മദ്
കേന്ദ്രമന്ത്രി

കെ.പി.സുഗുണന്‍
ഹോക്കി ക്യാപ്റ്റന്‍

സ്റ്റാന്‍ലി ആറോണ്‍
ക്രിക്കറ്റ് ക്യാപ്റ്റന്‍

ഒളിമ്പ്യന്‍ സി.കെ.ലക്ഷ്മണന്‍


വി.പി.സത്യന്‍
ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍

എസ്.പി.പവിത്രസാഗര്‍


എം..ലക്ഷ്മണന്‍
IA& AS

.ഭരതന്‍ എം.പി.


പി.ങാസ്ക്കരന്‍ എം.എല്‍..


.കെ.ശശീന്ദ്രന്‍ എം.എല്‍..


ഡോ.പി.എം.ഷേണായ്


എന്‍..ആനന്ദന്‍ മാസ്റ്റര്‍


പി.കെ.രാമദാസ് മാസ്റ്റര്‍


ഡോ.എസ്.ശര്‍മ്മ


ഡോ.എം.രവീന്ദ്രന്‍


എം.കെ.രാജരത്നം


കെ.പ്രമോദ്


അഡ്വ.വി.വി.ശങ്കരന്‍ നമ്പ്യാര്‍


ശിവരാജന്‍.സി.പി


ഒളിമ്പ്യന്‍ പി.ടി.ഉഷ


ഒളിമ്പ്യന്‍ ബോബി അലോഷ്യസ്


കെ.എം.ഗ്രീഷ്മ


ശ്രീനിവാസന്‍ കെ.പി.


ശ്യാംസുന്ദര്‍
.എന്‍.എസ്.മൈസൂര്‍

ശ്യാംസുന്ദര്‍
ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാരന്‍

കെ.പി.മോഹനന്‍
എഴുത്തുകാരന്‍

.ടി.ഭാസ്ക്കരന്‍


കെ.കെ.പവിത്രന്‍


പി.പി.മുകുന്ദന്‍


അറോറ സഹോദരങ്ങള്‍ - രാജന്‍ - രമണന്‍ - സുഗുണന്‍


ഡോ.കെ.പി.അനന്തകൃഷ്ണന്‍


ക്യാപ്റ്റന്‍ ജയറാം


ടി.പി.രാമകൃഷ്ണന്‍


.കുട്ടികൃഷ്ണന്‍


.കെ.രാജന്‍


നാരായണന്‍ നായര്‍ എളയാവൂര്‍


എം.സി.ഭാസ്ക്കരന്‍


(ലിസ്റ്റ് അപൂര്‍ണമാണ്)


     150-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കണ്ണൂരിന്റെ ഈ സ്വന്തം വിദ്യാലയത്തെ എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒരു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടു വരുന്നതിന് എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.150-ാം വാര്‍ഷികാഘോഷ സമാപനത്തോടെ ഏറ്റവും ആധുനികമായ രീതിയില്‍ കൃഷണമണ്ഡപം പുനര്‍നിര്‍മ്മിക്കുന്നതിനും മറ്റു കെട്ടിടസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജനപ്രതിനിധികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
 

എന്ന്
സ്വാഗതസംഘം















































1 comment:

  1. Congrats! to those who made it possible !
    I wish I knew the history of this great Institution a long time ago. Very proud to know that many famous and well known people also studied in this Institution.
    Best Wishes to All

    Sudhir

    ReplyDelete